ആർ. ശരവണന് ആദരം നൽകി


തിരൂരങ്ങാടി: ജൂൺ 22 മുതൽ 28 വരെ ഓസ്ട്രേലിയയിലെ ഡാർവിൻ  ഫ്ലിൻഡേഴ്സ് സർവ്വകലാശാലയിലെ നോർത്തേൺ ടെറിട്ടറി കാംപസിൽ നടക്കുന്ന ലോക പുരാവസ്തു കോൺഗ്രസ്സിൽ പങ്കെടുക്കാൻ  പുറപ്പെടുന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അധ്യാപകനും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്ര ഗവേഷകനുമായ  പ്രൊഫ.ആർ ശരവണനെ ചെമ്മാട് അഹ്ബാബ് ട്രാവൽസ് ആദരിച്ചു.'പട്ടണത്തിന്റെ സമുദ്രബന്ധങ്ങൾ: കേരളത്തിലെ പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തൽ'എന്ന വിഷയത്തിലാണ് ശരവണൻ  ആഗോള സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കുന്നത്.  

ചടങ്ങ് ഡോ. എം.എ കബീർ ഉദ്ഘാടനം ചെയ്തു. അഹ്ബാബ് ട്രാവൽസ് എം.ഡി ഇസ്മായിൽ അഹ്ബാബ് അധ്യക്ഷനായി. വ്യാപാരി വ്യവസായി ചെമ്മാട് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക്,ജെ.സി.ഐ ഷുഹൈബ്, അൻസാർ  തൂമ്പത്ത്,പ്രൊഫ.ആർ ശരവണൻ സംസാരിച്ചു. 


ചിത്രം:  ഓസ്ട്രേലിയയിലെ ഡാർവിൻ  ഫ്ലിൻഡേഴ്സ് സർവ്വകലാശാലയിലെ നോർത്തേൺ ടെറിട്ടറി കാംപസിൽ നടക്കുന്ന ലോക പുരാവസ്തു കോൺഗ്രസ്സിൽ പങ്കെടുക്കാൻ  പുറപ്പെടുന്ന പ്രൊഫ.ആർ ശരവണനെ ചെമ്മാട് അഹ്ബാബ് ട്രാവൽസ് ആദരിക്കുന്നു.

Post a Comment

Thanks

Previous Post Next Post