തിരൂരങ്ങാടി:കാരുണ്യത്തിൻ്റെയും
സഹജീവി സ്നേഹത്തിൻ്റെയും
നന്മകൾ നിറഞ്ഞ കർമ്മപഥത്തിൽ ഹരിത ശോഭയോടെ ജൈത്രയാത്ര തുടരുന്ന
സ്നേഹതീരം കാച്ചടിയുടെ ആഭിമുഖ്യത്തിൽ
2025 SSLC ,+2 പരീക്ഷ എഴുതി പാസ്സായ മുഴുവൻ വിദ്യാർത്ഥികളെയും
കാച്ചടി സിറാജുൽ മുനീർ മദ്രസ്സ പൊതു പരീക്ഷയിൽ
Top plus കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു.
കാച്ചടി P.M.S.A .LP സ്കൂളിൽ വെച്ച് നടന്ന പരിപാടി
തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ
KP മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നസീം ഒലിയിൽ അദ്ധ്യക്ഷ്യം വഹിച്ചു.
സ്കൂൾ HM കദിയുമ്മ ടീച്ചർ, PTAപ്രസിഡൻ്റ് സിറാജ് മുത്തോടൻ ,UK മുസ്തഫ മാഷ് , ജീവകാരുണ്യ പ്രവർത്തകൻ സൈനുൽ ആബിദ് വെന്നിയൂർ,ബബീഷ് , മുനീർ, അബ്ബാസ് പാലക്കൽ, CP ഗഫൂർ, CP അഷ്റഫ,ഉസ്മാൻ കാച്ചടി, CT അലി,KP ഹംസ, CT മൊയ്തീൻ ഹാജി, മുക്കൻ ബാവ, മുക്കൻ മുഹമ്മദ്, Dr :CT കുഞ്ഞിമുഹമ്മദ് പ്രസംഗിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി പ്രതിഭകൾക്കുള്ള ഉപഹാരം സമർപ്പിച്ചു.
കാരണവൻമാർ, പ്രദേശവാസികൾ, വിദ്യാർത്ഥികൾ
രക്ഷിതാക്കളടക്കം ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ .
Post a Comment
Thanks