ഹയർ സെക്കൻഡറി വിഭാഗം രക്ഷിതാക്കൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു


തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളുടെ അക്കാദമികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഹയർ സെക്കൻഡറി തലത്തിൽ വിദ്യാർത്ഥികൾ നേരിടാൻ സാധ്യതയുള്ള പഠന വെല്ലുവിളികൾ, കരിയർ സാധ്യതകൾ, മാനസികാരോഗ്യപരമായ വിഷയങ്ങൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് വ്യക്തമായ ധാരണ നൽകി.

 വിദ്യാർത്ഥികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക്, നല്ല പഠനാന്തരീക്ഷം ഒരുക്കുന്നതിൻ്റെ പ്രാധാന്യം, കുട്ടികളിലെ മാനസിക സമ്മർദ്ദം തിരിച്ചറിയാനുള്ള വഴികൾ, അത് ലഘൂകരിക്കാനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.

രക്ഷിതാക്കൾക്ക് തങ്ങളുടെ സംശയങ്ങൾ ചോദിക്കാനും അധ്യാപകരുമായി സംവദിക്കാനുമുള്ള അവസരവും പരിപാടിയിൽ ഒരുക്കിയിരുന്നു. ചർച്ചകൾ വിദ്യാർത്ഥികളുടെ ഭാവിക്ക് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ രക്ഷിതാക്കളെ സഹായിക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. പി.ടി.എ. പ്രസിഡൻ്റ് എം.ടി. അയ്യൂബ്, സ്റ്റാഫ് സെക്രട്ടറി ടി. മുഹമ്മദ് സാലിം, അധ്യാപകരായ എം. സുഹൈൽ,യു.ടി. അബൂബക്കർ, പി. ഇസ്മായിൽ, ടി.സി. അബ്ദുൽ നാസർ,കെ.വി. സാബിറ, കെ.ഹുസൈൻ കോയ, ഇ.എം. സൗദ എന്നിവർ സംസാരിച്ചു.ടി. അസ്സൻകോയ, മുനീർ താനാളൂർ, പി.പി. ഫൈസൽ അലി, ഹാരിഷ് ബാബു, കെ.കെ. നുസ്റത്ത്, മുഹമ്മദലി ജൗഹർ , കെ.ടി. നജീബ്, ടി.വി.ആയിശാബി, കെ.മുബീന 'സി.എച്ച്.സുമൈറ എന്നിവർ നേതൃത്വം നൽകി.


ഫോട്ടോ

തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കണം മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Thanks

أحدث أقدم