സി.പി.ഐ. ജില്ലാ സമ്മേളനം;പരപ്പനങ്ങാടിയിൽ സംഘാടക സമിതി ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു.

 


  പരപ്പനങ്ങാടി : ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തിയ്യതികളിലായി പരപ്പനങ്ങാടിയിൽ നടക്കുന്ന സിപിഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.


സ്വാഗതസംഘം ചെയർമാൻ നിയാസ് പുളിക്കലകത്ത്, ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണ‌ദാസ്, മണ്ഡലം സെക്രട്ടറി കെ. മൊയ്ദീൻകോയ, ജില്ലാ കൗൺസിൽ അംഗം ജി. സുരേഷ് കുമാർ, വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി വി.പി. സദാനന്ദൻ, വേങ്ങര മണ്ഡലം സെക്രട്ടറി നഈം കെ ചേറൂർ,


മിൽമ ഡയറക്ട്‌ടർ ബാവ ഉള്ളണം, ടി. സുലോചന, പി. മോഹനൻ, സി. ദിവാകരൻ, സി.പി. സക്കരിയ്യ കേയി, ഗിരീഷ് തോട്ടത്തിൽ, ചെമ്പൻ ഷഫീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Thanks

Previous Post Next Post