റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവി


തിരുവനന്തപുരം:റവാഡ ചന്ദ്രശേഖറെ സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി തീരുമാനിച്ചു. പ്രത്യേക മന്ത്രിസഭ യോഗത്തിൽ ആണ് തീരുമാനം. 

1991 ബാച്ച് ഉദ്യോഗസ്ഥനായ, ആന്ധ്ര സ്വദേശിയായ റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്‌പെഷല്‍ ഡയറക്ടറായിരുന്ന റവാഡ ചന്ദ്രശേഖറിനെ അടുത്തിടെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു.

റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂരിലെ എ.എസ്.പി ആയിരുന്നു. മലബാറിലെ പല ജില്ലകളിലും എസ്.പി.യായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ ഐ.ബി.യിൽ അഡിഷണൽ ഡയറക്ടറായും റവാഡ ചന്ദ്രശേഖർ പ്രവർത്തിച്ചിട്ടുണ്ട്. 2023 ലാണ്  റവാഡക്ക് ഡി.ജി.പി.യായി സ്ഥാനക്കയറ്റം കിട്ടിയത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha