'കൂടെയുണ്ട് കരുത്തേകാൻ' ചേളാരി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


തേഞ്ഞിപ്പലം :ചേളാരി ഗവ :വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂൾ NSS യൂണിറ്റും , ജില്ലാ  ലീഗൽ സർവീസസ് അതോററ്റി മഞ്ചേരി - തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയും സംയുക്തമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ "കൂടെയുണ്ട് കരുത്തേകാൻ"  എന്ന പദ്ധതിയുടെ ഭാഗമായി നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.

അഡ്വ :ടി.പി അൻവർ ക്ലാസിന് നേതൃത്വം നൽകി. ക്ലാസിൽ 200 വിദ്യാർത്ഥികൾ പങ്കെടുത്തു.

വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ എ. ജിനേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങ് പി.ടി.എ വൈസ് പ്രസിഡൻ്റ്  കെ .കെ . സുദീശൻ ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ ഡോ ഷരീജ അലി ,കരിയർ കോർഡിനേറ്റർ പി. അനിൽകുമാർ , ലീഗൽ സെൽ കോ -ഓർഡിനേറ്റർമാരായ അപ്പുക്കുട്ടൻ ,ലീഗൽ സെൽ വളണ്ടിയർ ഉമ്മു സമീറ  തേഞ്ഞിപ്പലം എന്നിവർ പ്രസംഗിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post