സമസ്ത സ്ഥാപക ദിന സംഗമം സംഘടിപ്പിച്ചു

മൂന്നിയൂർ:സമസ്ത സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചുഴലി യൂണിറ്റ് SKSSF, SYS, SKSBV സംഘടിപ്പിച്ച സ്ഥാപക ദിന സംഗമം മഹല്ല് ഖത്വീബ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. 

കെ മുഹമ്മദ്‌ അധ്യക്ഷനായി.. മഹല്ല് ട്രഷറർ കുന്നുമ്മൽ മുഹമ്മദ്‌ ഹാജി പതാക ഉയർത്തി ഹംസ ബാഖവി, ജവാദ് ചുഴലി പ്രഭാഷണം നിർവഹിച്ചു..ക്വിസ് മത്സരം, പ്രബന്ധരചന, പതാക നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സമസ്ത ഡോക്യുമെന്ററി പ്രദർശനവും അരങ്ങേറി. മുഹമ്മദ്‌ മുസ്‌ലിയാർ,ഗഫൂർ ഫൈസി, മുസ്തഫ ഫൈസി, മുസമ്മിൽ ദാരിമി, കബീർ ഹുദവി, റിഷാദ് അഹമ്മദ്, ടി. സൈദു, കെ. അബ്ദു,കെ. കെ മജീദ്, ഇഖ്‌ബാൽ, ജവാദ് ചുഴലി, കുന്നുമ്മൽ ആശിഖ്, അമീർ സുഹൈൽ,റിസ് വാൻ, അലവിക്കുട്ടി, നാസർ, റാഫി, എന്നിവർ നേതൃത്വം നൽകി.

 മൂന്നിയൂർ റെയിഞ്ച് സുന്നി ബാലവേദി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സൽമാനുൽ ഫാരിസിനെ ചടങ്ങിൽ അനുമോദിച്ചു. SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും നൽകി

Post a Comment

Thanks

Previous Post Next Post