കേഴിക്കോട്:
ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനു ശേഷം ഇന്ത്യയിലെ ആദ്യസംഘം ബുധനാഴ്ച രാവിലെ 9.50ന് തിരിച്ചെത്തും. ജിദ്ദയില്‍ നിന്ന് നേരിട്ടുള്ള ഇൻഡിഗോ വിമാനത്തില്‍ കോഴിക്കാട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് മിർഷാദ് യമാനിയുടെ നേതൃത്വത്തില്‍ 120 ഹാജിമാരടങ്ങുന്ന അല്‍ഹിന്ദ് ഹജ്ജ് സംഘം എത്തുന്നത്.
മുജീബ് നദ്വിയുടെ നേതൃത്വത്തിലുള്ള 97 ഹാജിമാരുടെ മറ്റൊരു സംഘം സൗദി എയർലൈൻസില്‍ കൊച്ചിയില്‍ 10 മണിക്ക് എത്തിച്ചേരും. ഹാജിമാർക്ക് എയർപോർട്ട് അതോറിറ്റിയുടെയും എയർലൈൻസ് പ്രതിനിധികളുടെയും മറ്റും നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
Post a Comment
Thanks