യുവ കർഷക സംഗമം നടത്തി


നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന പ്രമേയത്തിൽ  എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ സാമൂഹികം ഡയറക്ടറേറ്റിനു കീഴിൽ  യുവ കർഷക സംഗമവും കൃഷി പരിശീലനവും നൽകി. 

വെളിമുക്ക് വാദീബദ്ർ ഇസ്ലാമിക്ക് സെന്ററിൽ നടന്ന പരുപാടിയിൽ മികച്ച കർഷകൻ മുഹമ്മദ് ക്ലാരി പരിശീലനം നൽകി. ചടങ്ങിൽ എ.പി മുഹമ്മദ് ഫസ്ൽ സഖാഫി അധ്യക്ഷത വഹിച്ചു.

നാസർ കെ.കെ,നിസാർ കെ.വി,നിസാർ.കെ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി  പ്രവർത്തകരുടെ വീടുകളിൽ വിഷ രഹിത അടുക്കളത്തോട്ടം, സർക്കിൾ കേന്ദ്രങ്ങളിൽ കൃഷി ഭവനുമായി സഹകരിച്ചു സംഘ കൃഷി എന്നിവ ആരംഭിക്കാൻ ധാരണയായി.

Post a Comment

Thanks

أحدث أقدم
Moonniyur Vartha