കോഴിക്കോട് : ഇരുപത്തി ഒന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾപിടിയിൽ.
കോഴിക്കോട് മലപ്പുറം ജില്ലയിൽ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇതര സംസ്ഥാന യുവാക്കളെ കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തൽ കോഴിക്കോട് എരഞ്ഞിപ്പാലം - കാരപ്പറമ്പ് ചക്കിട്ടഇട റോഡിൽ സ്ഥിതിചെയ്യുന്ന വാടക വീട്ടിൽ വെച്ച് പിടികൂടിയത്.
ഒഡീഷ ഗഞ്ചാം ജില്ലയിൽ സുൻമോഹി വില്ലേജിൽ കുല്ലഗഡ പോസ്റ്റ് വിജയ് ദ്വൈൻ മകൻ മധു സ്വൈൻ(28), ചിക്കിലി വില്ലേജിൽ കുല്ലഗഡ പോസ്റ്റ് ഷിബ സേദി മകൻ സിലു സേദി (26) എന്നിവരെയാണ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്പിടിച്ചത്
إرسال تعليق
Thanks