വിനോദയാത്രക്കിടെ ബൈക്കപകടത്തില്‍ തിരൂര്‍ പറവണ്ണ സ്വദേശി മരിച്ചു



തിരൂർ : കൊടുവള്ളിയിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി അര്‍ഷാദ് (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഈസ്റ്റ് കൊടുവള്ളിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. 

പെരുന്നാൾ അവധിയിൽ വയനാട്ടിലേക്ക് വിനോദ യാത്രപോയതായിരുന്നു.  നാല് ബൈക്കുകളിലായാണ് ഏഴുപേര്‍ അടങ്ങുന്ന സുഹൃത്‌സംഘമാണ്  യാത്രതിരിച്ചത്. വയനാട്ടില്‍ പോയി തിരികേ നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.

Post a Comment

Thanks

Previous Post Next Post