ഇസ്രായേലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം. ഇ.ടി.മുഹമ്മദ് ബഷീർ.

 


മലപ്പുറം:ലോക പോലീസ് ചമയുന്ന ഇസ്രായേലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ നടപടി ലോകരാജ്യങ്ങൾ നിസ്സംഗതയോടെ നോക്കിനിൽക്കുകയാണ്. ഫലസ്തീനെ ഏകപക്ഷീയമായി ആക്രമിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അടക്കം കൊന്നുകളഞ്ഞിട്ട് ഇപ്പോൾ ഇറാന് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മനുഷ്യക്കുരുതി നടത്തുന്ന രാജ്യത്തിനെതിരെ ലോകമനഃസാക്ഷി ഉയരേണ്ടതുണ്ട്. ഇസ്രേയലിന്റെ പുതിയ ആക്രമണ പദ്ധതികൾക്കെതിരെ ഇന്ത്യയും ശക്തമായ നിലപാട് കൈകൊള്ളണം. ഇന്ത്യയുടെ പാരമ്പര്യവും അതാണെന്ന്  ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha