കടൽക്ഷോഭം; കാപ്പാട് ബീച്ചിലേക്കുള്ള പാത തകർന്നു



  കോഴിക്കോട് | ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ചിൽ എത്താനുള്ള സംസ്ഥാന പാത തകർന്നു. കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച പ്രദേശത്ത് കടൽക്ഷോഭം രൂക്ഷമായിരുന്നു. കടൽ ഭിത്തി ഇല്ലാത്തതിനാൽ കാപ്പാട് ചേമഞ്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് സമീപം റോഡ് കടലെടുത്തു. കടൽക്ഷോഭത്തിൽ നിന്നും റോഡിനെ സംരക്ഷിക്കാൻ വേണ്ടി നിക്ഷേപിച്ച കരിങ്കല്ലുകൾ പൂർണമായും കടലെടുത്ത നിലയിലാണ്.


പൊതുമരാമത്ത് വകുപ്പ് ഗതാഗതം നിരോധിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഒരു ഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങൾ കടന്നു പോകുന്നത്. വലിയ വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നത് അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറയുന്നു. റോഡ് പൂർണമായും കടൽ എടുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അടിയന്തരമായി പ്രദേശത്ത് കടൽഭിത്തി നിർമാണം നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha