നന്നമ്പ്ര പഞ്ചായത്തിൽ അംഗൻവാടികളിൽ കുരുന്നുകൾക്ക് ഊഷ്മള സ്വീകരണം


നന്നമ്പ്ര: നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ അംഗൻവാടികളിൽ പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കുരുന്നുകൾക്ക് വൻ സ്വീകരണം ലഭിച്ചു. 

2025-26 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പഞ്ചായത്തിലെ 21 വാർഡുകളിലായി പ്രവർത്തിക്കുന്ന അംഗൻവാടികളിൽ വർണാഭമായ ചടങ്ങുകൾ സംഘടിപ്പിച്ചു.


കുട്ടികളെ സ്വീകരിക്കാൻ അംഗൻവാടി പ്രവർത്തകർ, രക്ഷിതാക്കൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഒരുക്കിയ സ്നേഹനിർഭരമായ അന്തരീക്ഷം പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച അംഗൻവാടികളിൽ കുരുന്നുകൾക്ക് മധുരപലഹാരങ്ങളും പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു.

Post a Comment

Thanks

Previous Post Next Post