പരിസ്ഥിതി ദിനത്തിൽ ഭൂമിക്ക് തണലേകാൻ വൃക്ഷത്തൈകൾ നട്ട് കൊട്ടംന്തല ജനകീയ സമിതി പ്രവർത്തകർ.

     


പാലത്തിങ്ങൽ :- പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഒരു മരം നടാം ഭൂമിക്ക്  തണലേകാം എന്ന പരിപാടി സംഘടിപ്പിച്ച് കീരനല്ലൂർ ന്യൂ കട്ട് പരിസരത്ത് വിവിധയിനം വൃക്ഷത്തൈകൾ നട്ട് ജനകീയ സമിതി പ്രവർത്തകർ. 

രാവിലെ 7 മണിക്ക് സംഘടിപ്പിച്ച  പരിപാടിയിൽ കൺവീനർ കെ.ടി വിനോദ് സ്വാഗതം പറയുകയും പ്രസിഡണ്ട് റിയാസ് പി.കെ അധ്യക്ഷത വഹിക്കുകയും ചെയ്തു. 

ഡോ. എം എ കബീർ മുഖ്യാതിഥിയായ ചടങ്ങിൽ റിട്ട. സബ് ഇൻസ്പെക്ടർമാരായ അബൂബക്കർ, കുഞ്ഞുമുഹമ്മദ്, ജോയിൻ കൺവീനർമാരായ ഇഖ്ബാൽ പിവി, അലവി മച്ചിഞ്ചേരി എന്നിവർ ആശംസകൾ അറിയിക്കുകയും സമിതിയുടെ മുഖ്യ രക്ഷാധികാരി മരക്കാർ ഹാജി നന്ദിയും അറിയിച്ചു.

Post a Comment

Thanks

Previous Post Next Post