വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു


കൊച്ചി- തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്‌ത – മോനിക്ക ദേവി ദമ്പതികളുടെ മകൾ റൂസ്നിയെയാണ് പുലി പിടിച്ചത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്‌. 

ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവം. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പോലീസും ഫയർഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post