പരപ്പനങ്ങാടി:
നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്ന പൂരപ്പറമ്പ് ലോക്ക് ചീർപ്പിങ്ങൽ ഷട്ടറിന്റെ അപകട ഭീഷണിയായി നിന്ന ഷട്ടർ നീക്കം ചെയ്തു.
രണ്ട് ചീർപ്പ് കാലുകളുള്ള പൂരപ്പറമ്പ് ലോക്കിന് നാല് ഷട്ടറുകൾ ആണ് നിലവിലുള്ളത്.
ഇതിൽ വടക്ക് ഭാഗത്തെ ചീർപ്പിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഷട്ടറും,
അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുവേണ്ടി തെക്കുഭാഗത്ത് ചീർപ്പിൽ ഒരു ഷട്ടറും,
കാലപ്പഴക്കത്താൽ ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ ഇരു ചീർപ്പ് കാലുകളിൽ ഓരോ ഷട്ടറുകളും സജ്ജീകരിച്ചിട്ടുള്ളതാണ് ചീർപ്പിങ്ങൽ ഷട്ടർ സംവിധാനം.
ഇതിൽ തെക്ക് ഭാഗത്ത് പാലത്തിനോട് ചേർന്നുള്ള ഉപയോഗിക്കാത്ത ഷട്ടർ കഴിഞ്ഞ ദിവസം പൊട്ടി വീഴുകയായിരുന്നു.
അറ്റ കുറ്റപ്പണികൾക്കു വേണ്ടി തൊഴിലാളികൾ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഭീമൻ വുഡൻ ഷട്ടർ കേബിൾ റോപ് പൊട്ടി താഴേക്ക് പതിച്ചത്. താഴേക്ക് വീണ ഷട്ടർ പുഴയുടെ താഴെയുള്ള ഷട്ടറിന്റെ സുരക്ഷാഭീമിൽ തങ്ങി നിൽക്കുകയായിരുന്നു.
പുഴയിൽ വെള്ളം കുറവായതിനാലും,
പാലത്തിൽ യാത്രക്കാരും വാഹനങ്ങളും ഇല്ലാത്തതിനാലും.
തൊഴിലാളികൾ മുൻകരുതൽ സുരക്ഷ സ്വീകരിച്ചതിനാലും വൻ ദുരന്തമാണ് ഒഴിവായത്.
ഇറിഗേഷൻ വകുപ്പിൻ്റെ മലമ്പുഴ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റൻറ് എൻജിനീയറുടെ നിർദ്ദേശത്തെ തുടർന്ന് ഇന്നലത്തന്നെ ക്രൈനിന്റെ സഹായത്തോടുകൂടി പ്രസ്തുത ഷട്ടർ പുഴയിൽ നിന്ന് പൊക്കിയെടുത്ത് കരയിലേക്ക് മാറ്റി.
അപകട ഭീഷണിയായി നില നിൽക്കുന്ന വടക്കുഭാഗത്തെ ചീർപ്പിലെ ഉപയോഗശൂന്യമായ ഷട്ടർ വളരേ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറിഗേഷൻ വകുപ്പ് മലയമ്പുഴ മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്ത് നിവേദനം നൽകിയിട്ടുണ്ട്.
إرسال تعليق
Thanks