കോഴിക്കോട്ട്‌ മൂന്നര വയസ്സുകാരി തോട്ടിൽ വീണുമരിച്ചു.


  കോഴിക്കോട് |  അന്നശ്ശേരിയിൽ മൂന്നര വയസ്സുകാരി തോട്ടിൽ വീണുമരിച്ചു. കൊളങ്ങരത്തുതാഴം നിഖിലിന്റെ മകൾ നക്ഷത്രയാണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.

 തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. തോട്ടിൽ വീണ കുട്ടി ഒഴുക്കിൽ പെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Thanks

أحدث أقدم