പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങളുമായി ഓറിയൻ്റൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ


തിരൂരങ്ങാടി : ലോകപരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങളുമായി ഓറിയൻ്റൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ. പരിസ്ഥിതി ദിനത്തിലെ തയ്യറാക്കിയ സെൽഫി കോർണർ വിദ്യാർത്ഥികൾക്കിടയിൽ കൗതുകമുണർത്തി.

 സ്കൂളിലെ ഭൂമിത്രസേന, ബയോ ഡൈവേഴ്സിറ്റി, സ്കൗട്ട് ആൻഡ് ഗൈഡ് , ക്ലബുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ നടന്നു.. പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം, ബോട്ടിൽ ആർട്ട് പരിശീലനം, സെൽഫി കോർണർ എന്നിവ സംഘടിപ്പിച്ചു. രാവിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ശേഖരിച്ച പ്ലാസ്റ്റിക്ക് ബോട്ടിൽ കലാപരിശീലനം നടത്തിയാണ് സെൽഫി കോർണർ നിർമ്മിച്ചത്.

 പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രാൻസിപ്പൽ ഒ.ഷൗക്കത്തലി നിർവഹിച്ചു. ഹെഡ് മാസ്റ്റർ കെ.കെ.ഉസ്മാൻ കൊടിയത്തൂർ, അദ്ധ്യക്ഷത വഹിച്ചു . എം പി .അലവി, പി ജാഫർ, ഹാരിഷ് ബാബു , കെ.എം മുബീന, സി.എച്ച്.സുമൈറ എ.ടി സൈനബ, കെ.ജമീല എന്നിവർ പ്രസംഗിച്ചു.

ബോട്ടിൽ ആർട്ട് പരിശീലനത്തിന് പ്രമുഖ ചിത്രകാരനും വിദ്യാലയത്തിലെ കലാധ്യാപകനുമായ സുബൈർ മകരെപ്പറമ്പ് നേതൃത്വം നൽകി.


ഫോട്ടോ

ലോക പരിസ്ഥിതി ദിനത്തിൽ ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ കീഴിൽ നടന്ന പരിപാടികൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

Post a Comment

Thanks

Previous Post Next Post