എയര്‍കണ്ടീഷനുകള്‍ അമിതമായി തണുപ്പിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. എസിയുടെ മിനിമം താപനില 20 ഡിഗ്രി സെല്‍ഷ്യസായി നിശ്ചയിക്കുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രാലയം അറിയിച്ചു. അതായത് ഇതിലും താഴെയുള്ള കൂളിങ് അനുവദിക്കില്ല. ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.
നേരത്തേ, 16 ഡിഗ്രി സെല്‍ഷ്യസിലേക്കും 18 ഡിഗ്രി സെല്‍ഷ്യസിലേക്കും താഴ്ത്താന്‍ സാധിക്കുമായിരുന്നു. മിനിമം താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കാനായിരുന്നു തീരുമാനമെങ്കിലും എതിര്‍പ്പിനെ തുടര്‍ന്നാണ് 20ലേക്ക് താഴ്ത്തിയത്.
എയര്‍കണ്ടീഷന്‍ ഇനി ചൂടിനായി ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്. 28 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധിക്കില്ല. കേന്ദ്ര വിജ്ഞാപനം വന്ന ശേഷം നിര്‍മിക്കുന്ന ഉല്പന്നങ്ങളില്‍ പുതിയ മാറ്റം കൊണ്ടുവരും.
Post a Comment
Thanks