ബന്ധുവായ പെൺകുട്ടിയെ പീഡിപിച്ചു പ്രതിക്ക് 10 വർഷം കഠിന തടവും 20000 രൂപ പിഴയും


മണ്ണാർക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ പ്രതിക്ക് 10  വർഷം കഠിന തടവും 20000രൂപ പിഴയും. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. 


കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഹാരിസിനാണ് 10  വർഷം കഠിന തടവും 20000രൂപ പിഴയും പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.


2022 ലാണ് കേസിനാസ്പദമായ സംഭവം.ബന്ധുകൂടിയായ പ്രതി വീട്ടിൽ ആളുകൾ ഇല്ലാത്ത സമയം നോക്കിയാണ് പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയത്.


 ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പെൺകുട്ടി തന്നെയാണ് വീട്ടുകാരെ വിവരം അറിയിക്കുന്നത്.  മണ്ണാർക്കാട് എസ്ഐ എം.സുനിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി. പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റും.

Post a Comment

Thanks

أحدث أقدم
Moonniyur Vartha