കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചയാൾ അറസ്റ്റിൽ


അരീക്കോട് : കെഎസ്ആർടിസി ബസിൽ അതിക്രമിച്ച് കയറി ബസിൻ്റെ ചില്ല് തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തൃപ്പനച്ചി പാലക്കാട് കാഞ്ഞിരം സ്വദേശി ഉമ്മർ (31) ആണ് അറസ്റ്റിലായത്. 

കഴിഞ്ഞ 11-ന് മോങ്ങം-കോഴിക്കോട് റോഡിലെ ഗതാഗതക്കുരുക്ക് കാരണം മോങ്ങത്തുനിന്ന് തിരിച്ചുവിട്ട കെഎസ്ആർടിസി ബസ് കാഞ്ഞിരത്ത് പ്രതി തടഞ്ഞുനിർത്തുകയും ബസിൽ അതിക്രമിച്ച് കയറി ചില്ല് തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്‌തതായാണ് പരാതി. 

പ്രതിയെ അരീക്കോട് പോലീസ് ഇൻസ്പെക്ട‌ർ വി. സിജിത്തിൻ്റെ നിർദേശപ്രകാരം അരീക്കോട് എസ്ഐ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Thanks

Previous Post Next Post