ബേപ്പൂർ ഫെസ്റ്റിനിടെ 4 ബൈക്കുകൾ മോഷ്ടിച്ചു; കുട്ടികളടങ്ങിയ സംഘം പിടിയിൽ


ബേപ്പൂർ ഈ മാസമാദ്യം ബേപ്പൂർ ഫെസ്റ്റ് പാർക്കിങ് കേന്ദ്രത്തിൽ നിന്നു ബൈക്കുകൾ മോഷ്ടിച്ചു കടത്തിയ കേസിൽ 3 കുട്ടികൾ ഉൾപ്പെടെയുള്ള നാലംഗ സംഘം പിടിയിൽ. പള്ളിക്കൽ ബസാറിൽ താമസിക്കുന്ന പാണ്ടികശാല മുഹമ്മദ് ഷഹിം എന്ന പതിനെട്ടുകാരനെയും പ്രായപൂർത്തിയാകാത്ത 3 പേരെയുമാണ് ഇൻസ്പെക്ടർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിൽ പൊലീസും ഫറോക്ക് ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.


ഈമാസം 5ന് മോഷണം പോയ 4 ബൈക്കുകളിൽ മൂന്നെണ്ണം പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദിഖിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി.



4 പേർക്കും ബൈക്ക് എന്ന മോഹവുമായി മോഷണം ആസൂത്രണം ചെയ്ത സംഘം, മോഷ്ടിച്ച 3 വാഹനങ്ങൾ യന്ത്രത്തകരാറിനെ തുടർന്ന് അന്നു തന്നെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ഒരു ബൈക്ക് മലപ്പുറം ഭാഗത്തേക്ക് ഓടിച്ചു പോയതായി തിരിച്ചറിഞ്ഞു. ആ ബൈക്ക് കൊണ്ടോട്ടി, പള്ളിക്കൽ ബസാർ ഭാഗത്ത് ണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.


ക്രൈം സ്ക്വാഡ് എഎസ്ഐ പി.അരുൺ കുമാർ, സീനിയർ സിപിഒമാരായ മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, സിപിഒമാരായ സനീഷ് പന്തീരാങ്കാവ്, ടി.അഖിൽ ബാബു, ബേപ്പൂർ എസ്ഐമാരായ എം.രവീന്ദ്രൻ, പി.ഡി.ധനീഷ്, എം.കെ.ഷനോജ് പ്രകാശ്, സീനിയർ സിപിഒ അനീഷ് സദാശിവൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha