ജില്ലാ അത്‌ലറ്റിക് മീറ്റിൽ നേട്ടങ്ങൾ കൊയ്ത് പരപ്പനാട് വാക്കേസ് ക്ലബ്

 മലപ്പുറം ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച് നടന്നു. മലപ്പുറം ജില്ലാ അത് ലറ്റിക് അസോസിയേഷനിൽ ഏകദേശം  88 ഓളം ക്ലബ്ബുകൾ ഉണ്ട്. രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റിൽ നമ്മുടെ ക്ലബിനായി 21 കുട്ടികൾ പങ്കെടുത്തു. അതിൽ നമുക്ക് 29. 5 പോയിന്റ് ലഭിച്ചു. 12 -ാം സ്ഥാനം നേടി. ഹൈജമ്പ്  U-20 വനിതാ വിഭാഗത്തിൽ ശ്രീലക്ഷ്മി സന്ദീപ് സിൽവർ മെഡൽ നേടി. U - 18 വനിതാ വിഭാഗം ഷോട്ട് പുട്ടിൽ  പ്രിതിക പ്രദീപ് 2014 ലെ റെക്കോർഡ്  മറികടന്ന് 10 മീറ്ററിന് മുകളിൽ എറിഞ്ഞ് ഗോൾഡ് മെഡൽ കരസ്ഥമാക്കി. U- 18 MEN  Long Jump - ൽ സഫ്ഫാൻ ബ്രൗൺ സ് മെഡലും, U-18 MEN - High Jump -ൽ  ഷമ് വിൽ എ.വി ബ്രൗൺസ് മെഡലും കരസ്ഥമാക്കി. കൂടാതെ മറ്റ് താരങ്ങൾ 4, 5, 6 സ്ഥാനങ്ങൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചു. കൂടെ നിന്ന് സഹരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. ടീം വാക്കേഴ്സ് പരപ്പനങ്ങാടി....

Post a Comment

Thanks

Previous Post Next Post