അകാലത്തിൽ പൊലിഞ്ഞ സഹാതാരത്തിൻ്റെ വിയോഗത്തിൽ അനുശോചന രേഖപ്പെടുത്തി പരപ്പനാട് വാക്കേഴ്സ് ക്ലബ്

പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഇന്നലെ മരണപ്പെട്ട ക്ലബ്ബിൻറെ അത്‌ലറ്റ് ഇഹ്സാൻ റഹ്മാന്റെ നിര്യാണത്തിൽ  ഇന്ന് രാവിലെ ചുടലപ്പറമ്പ് മൈതാനായിൽ വെച്ച് അനുശോചനം രേഖപ്പെടുത്തി.

 യോഗത്തിൽ വാക്കേഴ്സ് ക്ലബ്ബിൻ്റെ യോഗ, ഫുട്ബോൾ , അത് ലറ്റിക് ടീമുകളിൽ ഉൾപ്പെട്ട നൂറോളം താരങ്ങൾ പങ്കെടുത്തു. ക്ലബ്ബിലൂടെ പരിശീലനം നേടി സബ് ജൂനിയർ വിഭാഗത്തിൽ ജില്ലാ അമേച്വർ മീറ്റിലൊക്കെ തിളങ്ങിയ താരമായിരുന്നു ഇഹ്സാൻ റഹ്മാൻ.

 അനുശോചന യോഗത്തിൽ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ .കെ , കൺവീനർ കെടി. വിനോദ്, ചന്ദ്രൻ മാസ്റ്റർ, മനോജ് കുമാർ, കുഞ്ഞുമരക്കാർ  പി. വി , സഹൽ കെ പി  എന്നിവർ സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post