ജഷ്‌നെ റബീഅ മീലാദ് പ്രോഗ്രാമും ഹാഫിളിനെ ആദരിക്കൽ ചടങ്ങും നടന്നു

കോട്ടക്കൽ :പാലച്ചിറമാട് മഹല്ല് ദർസ് മിഫ്താഹുൽ ഉലൂം ഹിഫ്ള് &സുഫ്ഫ ദർസ് മീലാദ് പ്രോഗ്രാമും ഹാഫിളിനെ ആദരിക്കൽ ചടങ്ങ് 29.09.2024ഞായർ വൈകുന്നേരം 4മണിക്ക് പള്ളി പരിസരത്ത് വെച്ച് നടന്നു. 

പരിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ഹാഫിള് അൻഷഹ് കാടാമ്പുഴയെ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മൊയ്‌തീൻ കുട്ടി ഹാജി ആദരിക്കുകയും മഹല്ല് ട്രഷറർ സൈതലവി ഹാജി ഉപഹാരം നൽകുകയും ചെയ്തു.

 വിദ്യാർത്ഥികളുടെ കലാപരിപാടിയോടെ പരിപാടി ഏറെ ശ്രദ്ധേയമായി.
മഹല്ല് ഭാരവാഹികളായ മുക്ര സുലൈമാൻ ഹാജി, AC അബ്ദുറസാഖ്, അലിമോൻ സാഹിബ്‌, ഹുസൈൻ സാഹിബ്‌ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
മഹല്ല് മുദരിസ് ഹാഫിള് നസീം ഫൈസി സ്വാഗതവും ഹാഫിള് റാസി അതിരുമട നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post