ഓട്ടോയിൽ പാട്ട് വെച്ചില്ല..തീരൂരിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു


തിരൂർ കൽപകഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്‌ണനാണ് വെട്ടേറ്റത്, ഓട്ടോയിൽ പാട്ട് വെച്ചില്ല എന്ന് കാരണം പറഞ്ഞാണ് ഉണ്ണികൃഷ്‌ണനെ ഓട്ടോയിലെ യാത്രക്കാരൻ വെട്ടിയത് എന്നാണ് പറയപ്പെടുന്നത്, ഇന്നലെ രാത്രി 11.30 ഓടെ ആണ് സംഭവം, വെട്ടേറ്റ ഉണ്ണികൃഷ്ണൻ തൊട്ടടുത്തുള്ള മുൻ വെട്ടം പഞ്ചായത്ത് പ്രസിഡന്റ് സിഎംടി ബാവയുടെ വീട്ടിലേക്ക് രക്തം വാർന്നൊലിക്കുന്ന നിലയിൽ ഓടിക്കയറി,

ഉണ്ണികൃഷ്ണ‌ൻ്റെ ഓട്ടോ റോഡരികിൽ തന്നെ കിടപ്പുണ്ട്, ഓട്ടോക്കകത്ത് കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ട്,അക്രമി ഉണ്ണികൃഷ്‌ണൻറെ ഓട്ടോ ഓട്ടം വിളിച്ച് ഈ പ്രദേശത്ത് എത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തലക്ക് താഴെ വെട്ടേറ്റ് ഉണ്ണികൃഷ്‌ണനെ നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അക്രമിയെന്ന സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Post a Comment

Thanks

Previous Post Next Post
Moonniyur Vartha