ഭിന്നശേഷിക്കാർക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക് വീൽചെയർ വിതരണം നാളെ (തിങ്കൾ ) മലപ്പുറത്ത്


മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന ഇലക്ട്രിക് വീൽചെയറുകളുടെ വിതരണം നാളെ തിങ്കൾ (സെപ്റ്റംബർ 9) മലപ്പുറം നഗരസഭാ ടൗൺഹാളിൽ നടക്കും.  രാവിലെ 9.30ന് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ വിതരണോദ്ഘാടനം നിർവഹിക്കും. 

ചടങ്ങിൽ പി ഉബൈദുള്ള എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 3.5 കോടി രൂപ വകയിരുത്തി 225 വീൽചെയറുകൾ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66.

Post a Comment

Thanks

Previous Post Next Post