ചെമ്മാട് വ്യാപാര സ്ഥാപനത്തിലെ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം


ചെമ്മാട്: വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം.  കോഴിക്കോട് - ചെമ്മാട് റോഡിലെ മൈക്കോ മാളിലാണ് തീപിടിത്തമുണ്ടായത്. ലൈറ്റ് ആൻഡ് സൗണ്ട്സ് കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് സമീപത്തെ കടകളിലേക്കും തീ പടരുകയായിരുന്നു.



ഷോട്ട് സർക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ കണ്ടയുടനെ ജീവനക്കാരെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല. നഗരമധ്യത്തിൽ സമീപത്ത് നിരവധി കടകളുള്ള ഭാഗമാണ്. തൽസമയം തന്നെ പൊലീസും ഫയർഫോഴ്സുമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  വലിയ അപകടമാണ് തലനാരിഴക്ക് ഒഴിവായത്.

Post a Comment

Thanks

Previous Post Next Post