മുസ്ലിം ലീഗ് വയനാട് ഫണ്ട് :മൂന്ന് ദിവസം കൊണ്ട് ആറ് കോടി കവിഞ്ഞു ; ഫണ്ട് കളക്ഷന് ആവേശകരമായ പിന്തുണ.


മലപ്പുറം: വയനാട് ഉരുൾപ്പൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ഫണ്ട് കളക്ഷന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നത്. ഫണ്ട് കളക്ഷൻ തുടങ്ങി മൂന്ന് ദിവസം ആയപ്പോഴേക്കും ആറ് കോടി കവിഞ്ഞിരിക്കുകയാണ്. 

For Wayanad എന്ന പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ഫണ്ട് സ്വരൂപണം നടക്കുന്നത്. ഈ ആപ്പിലൂടെ എത്ര രൂപ വേണമെങ്കിലും അയക്കാൻ സാധിക്കും. ജില്ല , മണ്ഡലം, പഞ്ചായത്ത്  , യൂണിറ്റ്  എന്നിങ്ങനെയായി വളരെ സുതാര്യമായി കണക്കുകൾ ലഭിക്കുന്ന രീതിയിലാണ് ആപ്പ് രൂപം നൽകിയിട്ടുള്ളത്. 

മൂന്ന് ദിവസം കൊണ്ട് ആറ് കോടി കവിഞ്ഞുവെന്നത് ജനങ്ങൾ ഇതിന് നൽകിയ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ട് കളക്ഷൻ പോലും ദിവസങ്ങൾ കഴിഞ്ഞിട്ടും മുസ്ലിം ലീഗ് കളക്ഷന്റെ അടുത്ത് എത്തിയിട്ടില്ല.
ലീഗ് ഫണ്ട് കളക്ഷനിൽ മലപ്പുറം ജില്ല തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

 മലപ്പുറം ജില്ലയിൽ നിന്ന് ഇതിനോടകം 2,52, 22972 രൂപ പിരിച്ചെടുത്തു. രണ്ടാമതായി കോഴിക്കോട് ജില്ലയും 10043648 രൂപ, മൂന്നാമതായി 7640235 രൂപയുമായി കണ്ണൂർ ജില്ലയും ഉണ്ട് . മണ്ഡലം തലത്തിൽ തിരൂർ മണ്ഡലം 6273738 രൂപ പിരിച്ച് ഒന്നാമതായും നാദാപുരം 28.6412 രൂപയുമായി രണ്ടാമതായും മലപ്പുറം മണ്ഡലം 24,46625 രൂപയുമായി മൂന്നാമതായും നിൽക്കുന്നു. പഞ്ചായത്തുകളിൽ തിരുന്നാവായ പഞ്ചായത്ത് 52, 99 241 രൂപയുമായി ഒന്നാം സ്ഥാനത്തും  നാദാപുരം പഞ്ചായത്ത് 9,75342  രണ്ടാം സ്ഥാനത്തും നിൽക്കുന്നു. മുനിസിപ്പാലിറ്റികളിൽ മലപ്പുറം മുനിസിപ്പാലിറ്റി 70,8851 രൂപയുമായി ഒന്നാമതും മഞ്ചരി 593212 രണ്ടാമതായും തിരൂരങ്ങാടി 4,23,885 രൂപയുമായി മൂന്നാമതും നിൽക്കുന്നു. യൂണിറ്റുകളിൽ മലപ്പുറം ജില്ലയിലെ എടക്കുളം 50,04, 210 രൂപയുമായി ഒന്നാം സ്ഥാനത്തും കുവൈറ്റ് KMCC 10, 04 202 രൂപയുമായി രണ്ടും നാദാപുരം  കക്കട്ടിൽ യൂണിറ്റ് 9,75,345 രൂപയുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.  വിവിധ ഗൾഫ് നാടുകളിലെ KMCC കമ്മറ്റികളുടെ ഫണ്ടുകൾ വരാനിരിക്കുകയുമാണ്.ഓഗസ്റ്റ് 15 ന് അവസാനിക്കുന്ന ഫണ്ട് കളക്ഷനിലൂടെ 25 കോടി കവിയുമെന്നാണ് കണക്ക് കൂട്ടുന്നത്.

വയനാട്ടിൽ 100 വീടുകൾ മുസ്ലിം ലീഗ് നിർമ്മിച്ച് നൽകുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ദുരന്ത പ്രദേശം സന്ദർശിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പറ
97446633 66.

Post a Comment

Thanks

Previous Post Next Post