തിരൂരങ്ങാടി താലൂക്ക് ആശുപത്രി ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയായി;പൂര്‍ത്തീകരണ റിപ്പോര്‍ട്ട് കൈമാറി.


തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയിലും എന്‍.എച്ച്. എം ഫണ്ടിലുമായി  നിര്‍മ്മാണം പൂര്‍ത്തീകരിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ സിവേജ് ട്രീറ്റ്‌മെന്റ്  പ്ലാന്റ് പൂര്‍ത്തിയായി. മൂന്ന് മാസത്തെ റിഹേഴ്‌സലിന് ശേഷം നിര്‍മ്മാണക്കമ്പനിയായ വാപ്കോസ്  പ്ലാന്റിന്റെ പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ആശുപത്രിക്ക് കൈമാറി. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഏറ്റു വാങ്ങി.
ആസ്പത്രിയിലെ മലിനജല പ്രശ്‌നത്തിനു ഇതോടെ പരിഹാരമായി. മലിന ജല പരാതികളെ  തുടര്‍ന്ന്  പരിസരത്തെ വീടുകളില്‍ നേരത്തെ ആഴ്ച്ചകളോളം  നഗരസഭ കുടിവെള്ളമെത്തിച്ചിരുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഒരു കോടി രൂപയും നഗരസഭ 50 ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി പൂര്‍ത്തികരിച്ചത്. വിപുലമായ ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയായ ജില്ലയിലെ ആദ്യ താലൂക്ക് ആസ്പത്രിയാണ് തീരൂരങ്ങാടി. തുടര്‍ പദ്ധതിക്ക് 20 ലക്ഷം രൂപയും നഗരസഭ വകയിരുത്തിയിട്ടുണ്ട്. ആസ്പത്രിയിലെ മലിന ജലം മറ്റു ഉപയോഗങ്ങള്‍ക്ക് സാധ്യമാക്കുന്നതാണിത്. പൂര്‍ത്തീകരണ രേഖകള്‍ കൈമാറിയ ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. സ്ഥിരം സമതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി സുഹ്‌റാബി, സോന രതീഷ് ,ആസ്പത്രി സൂപ്രണ്ട് ഡോ പ്രഭുദാസ്, സാജ് കണ്‍സ്ട്രക്ഷന്‍ കമ്പനി എം.ഡി. സജീര്‍, എന്‍.എച്ച്.എം എഞ്ചിനിയര്‍ നൗഫല്‍, വാപ്‌കോസ് എഞ്ചിനിയര്‍ ജാസിം   തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.



തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയിലും എന്‍.എച്ച്. എം ഫണ്ടിലുമായി  നിര്‍മ്മാണം പൂര്‍ത്തീകരിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ സിവേജ് ട്രീറ്റ്‌മെന്റ്  പ്ലാന്റിന്റെ പൂര്‍ത്തീകരണ രേഖകള്‍ വാപ്കോസ് ഏജന്‍സിയില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിക്ക് ഏറ്റു വാങ്ങുന്നു.

Post a Comment

Thanks

أحدث أقدم