ചെമ്മാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം ജനറൽബോഡിയും ജില്ലാ ഭാരവാഹികൾക്ക് സീകരണവും പുതിയ മണ്ഡലം ഭാരവാഹികൾ സ്ഥാനമേൽക്കുകയും ചെയ്തു. . കേരള വ്യാപാരി വ്യവസായ ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം ജനറൽബോഡി യോഗം 28 -8 -2024 ന് ചെമ്മാട് വ്യാപാരി ഭവനിൽ വച്ച് നടന്നു.
മണ്ഡലം സെക്രട്ടറി ഉസമാൻ കൊടിഞ്ഞി സ്വാഗതം പറഞ്ഞു സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മണ്ഡലം പ്രസിഡന്റുമായിരുന്ന മുജീബ് ദിൽദാർ അധ്യക്ഷത വഹിച്ച യോഗം മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ കാടാമ്പുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ പുതിയ മണ്ഡലംഭാരവാഹികളെ പ്രഖ്യാപിച്ചു -മണ്ഡലം പ്രസിഡണ്ടായി ഇബ്രാഹീംകുട്ടി തെയ്യാല, മണ്ഡലം ജനറൽ സെക്രട്ടറിയായി ഫിറോസ് സറാമിക് ,മണ്ഡലം ട്രഷറർ സിദ്ധീഖ് പനക്കൽ എന്നിവരെ തെരഞ്ഞടുത്തു .ആശംസകൾ അർപ്പിച്ച് ജില്ലാ സെക്രട്ടറി മലബാർ ബാവ ഹാജി, നൗഷാദ് സിറ്റി പാർക്ക്, അഷ്റഫ് കുഞ്ഞാവാസ് ,റഹീം ചീമാടൻ ,ജിത്തു പൗർണമി സംസാരിച്ചു
Post a Comment
Thanks