മലപ്പുറം: ആലിയേപ്പറമ്പ് മലനിരകളിലും, പപ്പടക്കാരന്‍ മല, ഊരകം തിരുവോണമല, മിനി ഈട്ടി, ചേരിയന്‍ മല പ്രദേശങ്ങളിലും ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലെ അനധികൃത ചെങ്കല്‍-കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും അംഗീകൃത ക്വാറികളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായി നിയന്ത്രിക്കണമെന്നും ഹ്യൂമണ്‍ റൈറ്റ്സ് കെയര്‍ സെന്‍റര്‍ ട്രസ്റ്റിന്‍റെയും സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു.
മലപ്പുറം നഗരസഭയിലും ആനക്കയം പഞ്ചായത്തിലുമായി വ്യാപിച്ചുകിടക്കുന്ന ആലിയേപ്പറമ്പ് മലനിരകളിലെ കാട്ടുങ്ങല്‍ ചെരിവില്‍ കഴിഞ്ഞ പ്രളയക്കാലത്ത് ചെറിയതോതില്‍ ഉരുള്‍പൊട്ടലുണ്ടായത് മുന്നറിയിപ്പാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ദേശീയചെയര്‍മാന്‍ ബഷീര്‍ഹാജി മങ്കട ആദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വി മുഹമ്മദ് അലി ഇരുമ്പുഴി, അഷറഫ് നാലകത്ത്, റഫീഖ് അങ്ങാടിപ്പുറം, കുഞ്ഞുമുഹമ്മദ് നാണത്ത്, ഷഹല എന്‍, കെ കെ റാബിയ ടീച്ചര്‍, മുഹമ്മദ് അലി എന്‍ വി, ഹമീദ് പി, കെ അബ്ദുള്ള, എ കെ മനു സംസാരിച്ചു.
ജില്ലാ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയി കുഞ്ഞുമുഹമ്മദ് നാണത്ത്,വൈസ് ചെയര്‍മാന്‍ ആയി എ കെ മുഹമ്മദ് അലി എന്ന മാനു, കണ്‍വീനറായി കെ അബ്ദുള്ള, സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വനിതാ വിഭാഗം ചെയര്‍ പെഴ്സനായി കെ കെ റാബിയ ടീച്ചര്‍, കണ്‍വീനര്‍ ആയി എന്‍ ഷഹല എന്നിവരെ തെരഞ്ഞെടുത്തു.
إرسال تعليق
Thanks