വയനാട് ദുരന്തം:ചാലിയാറിൽ നിന്ന് ഇന്നും രണ്ട് ശരീര ഭാഗങ്ങൾ കിട്ടി.


വയനാട്: ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (ചൊവ്വ) ലഭിച്ചത്  2 ശരീര ഭാഗങ്ങൾ.  മുണ്ടേരി കുമ്പളപ്പാറ ഭാഗത്തുനിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 76 ഉം ശരീര ഭാഗങ്ങൾ 161 ഉം ആയി. ആകെ 237 എണ്ണം. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും  മൃതദേഹങ്ങളാണ് ലഭിച്ചത്.

ഇതുവരെ ലഭിച്ച മുഴുവൻ മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങൾ പൂർണമായി ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള നാല് ശരീരഭാഗങ്ങൾ ഉടൻ വയനാട്ടിലേക്ക് കൊണ്ട് പോകും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366.

Post a Comment

Thanks

Previous Post Next Post