സ്വർണ വില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില


കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി. ഒരു പവൻ സ്വർണത്തിന് 51,120 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വർണവില പവന് ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 6390 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.


സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നിന് 51600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ഓഗസ്റ്റ് രണ്ടിന് പവന് 240 രൂപ കൂടി 51840 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ സ്വർണവിലമാറ്റമില്ലാതെ തുടരുകയായിരുന്നു.

സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് മെയ് 20ന് രേഖപ്പെടുത്തിയ 55120 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയും ഇത് തന്നെയാണ്.


അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66.

Post a Comment

Thanks

Previous Post Next Post