കോഹിനൂരിൽ അണ്ടർ പാസ് അനുവതിക്കുക എന്ന ആവശ്യാർത്ഥം ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ രാപ്പകൽ ഉപവാസ സമരം നടന്നു.
ഇന്നലെ കാലത്ത് 6 മണിക്ക് തുടങ്ങിയ സമരം ഇന്ന് കാലത്ത് 6 മണിക്ക് അവസാനിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഉൽഘാടനം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഖ്യ പ്രഭാഷണം നടത്തി. സമരസമിതി ചെയർമാൻ അദ്ധ്യക്ഷനായിരുന്നു.
സമര സമിതി കൺവീനർ മുഹമ്മദ് ബാബു സ്വാഗതം പറഞ്ഞു.
നേരം പുലരുവോളം കോഹിനൂർ ദേവതിയാൽ - പുത്തൂർ പള്ളിക്കൽ പ്രദേശത്തെ നൂറോളം പേർ പരിപാടിയിൽ സാന്നിദ്ധ്യം അറിയിച്ചു. ബന്ധപ്പെട്ടവർക്കു സമർപ്പിക്കുന്നതിനായി പങ്കെടുത്തവരുടെ ഭീമ ഒപ്പു ശേഖരണവും നടന്നു. ഇതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി രാത്രിയിൽ പ്രദേശത്തെ ഗായകരുടെ ഗാനമേളയും സമര പന്തലിൽ അരങ്ങേറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി കോഹിനൂർ സന്ദർശിക്കുകയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ആവശ്യമായ ഇടപെടൽ നടത്തുമെന്നും, ന്യായമായ ആവശ്യത്തിനു മുന്നിൽ മുഖം തിരിഞ്ഞു നിൽക്കാതെ അണ്ടർ പാസ് അനുവദിച്ച് പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവാണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
إرسال تعليق
Thanks