വയനാടിന് മലപ്പുറത്തിന്റെ സ്നേഹ സ്പര്‍ശം: വെള്ളാർമല സ്കൂളിലെ കുട്ടികൾക്കുള്ള പഠന കിറ്റ് കൈമാറി.


 മലപ്പുറം:റീബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാർമല ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്ക് കൈമാറുന്നതിനായി മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ നിന്നും തയ്യാറാക്കിയ പഠന കിറ്റുകള്‍ കൈമാറി.  

പഠന കിറ്റ് വഹിച്ചുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മലപ്പുറം കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍  ജില്ലാ കളക്ടർ വി .ആർ . വിനോദ് നിർവഹിച്ചു. ചടങ്ങില്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ് കുമാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേഷ് കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഹൈസ്കൂൾ പ്രധാന അധ്യാപക ഫോറം കൺവീനർമാർ തുടങ്ങിയവര്‍ സംബന്ധിച്ചു.




ജില്ലയിലെ ഓരോ ഹൈസ്കൂളിൽ നിന്നും പരമാവധി മൂന്ന് കിറ്റുകൾ എന്ന തോതില്‍ നാലു വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി ശേഖരിച്ച 668 കിറ്റുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെത്തിച്ചത്. ബാഗ്, ഇൻസ്ട്രുമെന്‍റ് ബോക്സ്, കുട, 10 നോട്ട് ബുക്കുകൾ, സ്റ്റീൽ വാട്ടർ ബോട്ടിൽ, സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ്, രണ്ടു പെൻസിലുകൾ, രണ്ടു പേന, കളർ ക്രയോൺസ് എന്നിവയാണ് ഓരോ കിറ്റിലും അടങ്ങിയിട്ടുള്ളത്.

ആഗസ്റ്റ് ആറിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കല്പറ്റയിൽ നടന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ റി ബിൽഡ് വയനാട് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് മലപ്പുറം ജില്ലയിൽ നിന്ന് കിറ്റുകൾ എത്തിച്ചു നൽകാൻ ധാരണയായത്.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم