തിരൂരങ്ങാടി കെ.എസ്.ഇ. ബിയിൽ ആളില്ല; ജനം ദുരിത്തിൽ


 തിരൂരങ്ങാടി: കെ.എസ്.ഇ.ബി തിരൂരങ്ങാടി സെക്ഷനിൽ മതിയായ ജീവനക്കാർ ഇല്ലാത്ത ത് പ്രയാസം സൃഷ്ടിക്കുന്നു. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ ഫ്യൂസ് ഊരി വെച്ച് തിരിച്ചിട്ട് കൊടുക്കാൻ വരെ ലൈൻമാൻ ഇല്ലാതെ സ്ഥിതിയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 14 ജീവനക്കാർ വേണ്ടിടത്ത് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചതാണ് പ്രയാസം സൃഷ്ടിച്ചത്.



എന്നാൽ വെള്ളം ഇറങ്ങി അടിയന്തര സാഹചര്യത്തിൽ വൈദ്യുതി പുനസ്ഥാപിക്കാൻ ജീവനക്കാരെ അധികമായ നിയമിക്കാത്തത് കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതേതുടർന്ന് നാട്ടുകാരും കെ.എസ്.ഇ.ബി അധികൃ തരും തമ്മിൽ ദിവസങ്ങളായി വാക്ക് പോരിലാണ്. വെള്ളം ഇറങ്ങിയ വീടുകളിൽ വൈദ്യുതി ഇല്ലാത്തതിനാൽ ശുചീകരണത്തിന് പ്രയാസം നേരിടുന്നുണ്ട്.

Post a Comment

Thanks

Previous Post Next Post