ചാലിയം▪️ ചാലിയത്ത് ഡോൾഫിൻ ചത്ത് കരക്കടിഞ്ഞു. ഇന്നു രാവിലെ ഏഴു മണിയോടെയാണ് രണ്ടു മീറ്ററിലധികം നീളമുള്ള ഡോൾഫിൻ കരക്കടിഞ്ഞത്. പുളിമുട്ടിനോട് ചേർന്നുള്ള ചാലിയം തീരത്താണ് ദിവസങ്ങൾ പഴക്കമുള്ള ഡോൾഫിൻ കരക്കടിഞ്ഞത്. ഡോൾഫിൻ കടലിൽ ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വടംകെട്ടി കരയ്ക്കടുപ്പിച്ച് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
കടലുണ്ടി മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ആനന്ദ് സ്ഥലത്ത് എത്തിയങ്കിലും ഡോൾഫിൻ അഴുകിത്തുടങ്ങിയതിനാൽ പോസ്റ്റ്മോർട്ടം നടത്താൻ സാധിച്ചില്ല. തുടർന്ന് ജെസിബി ഉപയോഗിച്ച് വാർഡ് മെമ്പർ ടി കെ റബീലത്ത്, താമരശ്ശേരി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ ദിദീഷ്, കെ പി ജലീൽ, പി മുനീർ, മുഹമ്മദലി, സി പി ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചാലിയം തീരത്ത് കുഴിയെടുത്ത് സംസ്ക്കരിച്ചു.
Post a Comment
Thanks