ഗുസ്തിയോട് വിട; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്.


പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്.
അതേസമയം, വിനേഷ് ഫോഗട്ട് അയോഗ്യ ആക്കപ്പെട്ടതിനെതിരായ ഹർജിയിൽ അന്താരാഷ്ട്ര കായിക കോടതി ഇന്ന് വിധി പറയും. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാശ്യപ്പെട്ടാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

കൃത്യമായ അന്വേഷണം വേണമെന്നും നടപടി വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം വിനേഷ് ഫോഗട്ട് ജയിച്ചപ്പോൾ അഭിനന്ദിക്കാൻ തയ്യാറാകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ അയോഗ്യത നേരിട്ടപ്പോൾ മാത്രം പ്രതികരണം നടത്തുന്നതും വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.
അധികാരത്തിൽ ഇരിക്കുന്നവരിൽ ചിലർക്ക് വിനേഷ് ഫോഗട്ട് മെഡൽ നേടുന്നതില്‍ പ്രശ്നങ്ങൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വക്താവ് രൺധീപ് സിംഗ് സുർജവാല വിമർശിച്ചിരുന്നു. എന്നാല്‍ കോച്ചും ഫിസിഷ്യനും അവധി ആഘോഷിക്കാൻ ആണോ പോയതെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വിമർശനം.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66
ഇന്റർനാഷണൽ ഡസ്ക് .

Post a Comment

Thanks

أحدث أقدم