ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന്റെ വില 6.5 രൂപയാണ് വർധിച്ചത്. ഇതോടെ വില 1,652.50 രൂപയായി. പുതുക്കിയ നിരക്കിൽ വാണിജ്യ സിലിണ്ടറിന് മുംബൈയിൽ 1,605 രൂപയും കൊൽക്കത്തയിൽ 1,764.50 രൂപയും ചെന്നൈയിൽ 1,817 രൂപയുമാണ് വില.
ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിൻ്റെ നിരക്കിൽ മാറ്റമില്ല. സിലിണ്ടറിന് 803 രൂപയാണ് വില.
ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,827.34 രൂപ അഥവാ 1.9 ശതമാനം വർധിപ്പിച്ചു ഡൽഹിയിൽ കിലോലിറ്ററിന് വില 97,975.72 രൂപയായി. ജെറ്റ് ഇന്ധന നിരക്കിൽ തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. എടിഎഫ് വില ജൂലൈ ഒന്നിന് 1.2 ശതമാനം വർധിപ്പിച്ചിരുന്നു.
إرسال تعليق
Thanks