ചെമ്മാട് ടൗണിലെ ഗതാഗത കുരുക്ക് പരിഷ്കരണം ഇന്ന് മുതൽ

 

തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി  ഏർപ്പെടുത്തിയ  ഗതാഗത പരിഷാകാരം ഇന്ന് ( 25-8-2024) മുതൽ നിലവിൽ വന്നു. രാഷ്ടീയ ട്രേഡ് യുണിയൻ പ്രതിനിധികളുടെ യോഗത്തിലുയർന്ന ശുപാർശകൾ പ്രകാരം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് അംഗീകരിച്ച നടപടികൾ ഇതോടെ പ്രാബല്യത്തിലായി. കാലത്ത് നടന്ന ക്രമീകരണത്തിന് നഗരസഭ ചെയർമാൻ കെ.പി .മുഹമ്മദ് കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി .പി . ഇസ്മായിൽ, ഇ .പി . ബാവ, ജാഫർ കുന്നത്തേരി ,സർക്കിൾ ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസൻ, സബ് ഇൻസ്പെക്ടർ സാം ജോർജ് നേതൃത്വം നൽകി.


 
ചെമ്മാട് ടൗണില്‍ കദീജ ഫാബ്രിക്‌സിന് മുന്‍വശമുള്ള ഷോപ്പിംഗ് കോപ്ലക്‌സിന് മുന്നിലായുള്ളപാര്‍ക്കിംഗ് ഏരിയ നിലവിലുള്ള വെള്ള വരയില്‍ നിന്നും രണ്ടു മീറ്റര്‍ പുറകിലേക്ക് മാറ്റി പാര്‍ക്കിംഗ് പരിമിതപ്പെടുത്തി. ചെമ്മാട് ടൗണിലെ ജംഗ്ഷനുകളിലും ആവശ്യമായ മറ്റു സ്ഥലങ്ങളിലും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഈസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.കോഴിക്കോട് റോഡ് ജംഗ്ഷനിലെയും ദര്‍ശന ടെക്‌സ്‌റ്റൈല്‍സിന് മുന്നിലെയും ഖദീജ ഫാബ്രിക്‌സിന് മുന്നില്‍ ഇരുവശങ്ങളിലും ഉള്ള അനധികൃത ബസ്സ് സ്റ്റോപ്പ് പൂര്‍ണമായും ഒഴിവാക്കി. ഈ സ്ഥലങ്ങളില്‍ നിര്‍ത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഈ സ്ഥലങ്ങളില്‍ നോപാര്‍ക്കിംഗ്  ബോര്‍ഡുകള്‍ സ്ഥാപിച്ചു.
കൊടിഞ്ഞി റോഡില്‍ രജിസ്ട്രാര്‍ ഓഫീസിന് മുന്‍വശമുള്ള ബസ്സ് സ്റ്റോപ്പ് നിലനിര്‍ത്തി.
കോഴിക്കോട് റോഡില്‍ നിലവിലുള്ള അനധികൃത ബസ്സ് സ്റ്റോപ്പ് ഒഴിവാക്കി എല്‍.ഐ.സി ഓഫീസിനു മുന്നിലായി പുതിയ ബസ്സ് സ്റ്റോപ്പ് അനുവദിച്ചു.
കോഴിക്കോട് ജംഗ്ഷനില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പ് നിലവില്‍ സ്ഥാപിച്ച സ്ഥലത്ത് തന്നെ നിലനിര്‍ത്തി.ഈ സ്ഥലത്ത് ബസുകള്‍ നിര്‍ത്തുന്നതിന് ആവശ്യമായ കോൺഗ്രീറ്റ് ചെയ്തു.
കോഴിക്കോട് ജംഗ്ഷനില്‍ പരപ്പനങ്ങാടി റോഡിലുള്ള ഓട്ടോസ്റ്റാന്റ് 20 മീറ്റര്‍ പുറകിലേക്ക് മാറ്റി ഓട്ടോറിക്ഷകള്‍ പരമാവധി സൈഡിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നതിന് നടപടി സ്വീകരിച്ചു. ദര്‍ശന ജംഗ്ഷനില്‍ പരപ്പനങ്ങാടി റോഡിലുള്ള ഓട്ടോസ്റ്റാന്റ് 20 മീറ്റര്‍ പുറകിലേക്ക് മാറ്റുകയും ഓട്ടോറിക്ഷകള്‍ പരമാവധി സൈഡിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.കൊടിഞ്ഞി റോഡ് ജംഗ്ഷനിലും പഴയ ബസ്സ് സ്റ്റാന്റിന് മുന്നിലുമുള്ള ഓട്ടോസ്റ്റാന്റ് അവിടെ നിന്നും മാറ്റി പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ പടിഞ്ഞാറെ പൊളിയിലേക്ക് മാറ്റി. ഈ സ്ഥലത്ത്  ഓട്ടോ സ്റ്റാന്റ് ബോര്‍ഡ് സ്ഥാപിച്ചു.
ചെമ്മാട് - പരപ്പനങ്ങാടി റോഡില്‍ കോഴിക്കോട് ജംഗ്ഷനില്‍ കുന്നുമ്മല്‍ കോംപ്ലക്‌സിന് മുന്നില്‍ നിന്നും തൃക്കുളം സ്‌കൂള്‍ വരെയും കൊടിഞ്ഞി റോഡ് ജംഗ്ഷന്‍ മുതല്‍ ദര്‍ശന ജംഗ്ഷന്‍ വരെയും താല്‍ക്കാലിക ഡിവൈഡറുകള്‍ വൈകാതെ സ്ഥാപിക്കും.
പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുമ്പോള്‍ പത്തൂര്‍ ഹോസ്പിറ്റലിന് മുന്നിലും തൃക്കളം സ്‌കൂളിന് മുന്നിലും ഉള്ള രണ്ട് ബസ് സ്റ്റോപ്പുകള്‍ മാറ്റി കിസാന്‍ കേന്ദ്രത്തിനു മുന്നിലായി പുതിയ ബസ് സ്റ്റോപ്പ് സ്ഥാപിക്കും.ഈ സ്ഥലത്ത് ബസ് സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും.
പാരലല്‍ സര്‍വ്വീസ് നടത്തുന്ന ട്രെക്കര്‍ വാഹനങ്ങള്‍ പരപ്പനങ്ങാടി റോഡില്‍ തൃക്കുളം സ്‌കൂളിന് പടിഞ്ഞാറുഭാഗത്തേക്ക് മാറ്റും.
 'നോ പാര്‍ക്കിംഗ്  സ്ഥലങ്ങളില്‍ നിര്‍ത്തുന്ന ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള എല്ലാവാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
ചെമ്മാട് ടൗണില്‍ പാരലല്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
ചെമ്മാട് ടൗണിലെ പഴയ ബസ്സ് സ്റ്റാന്‍ഡിലേക്ക് കയറുന്നതിനും പുറത്തേക്ക് പോകുന്നതിനും ഇന്‍ - ഔട്ട് ബോര്‍ഡുകള്‍ സ്ഥാപിക്കും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha