തിരൂരങ്ങാടി: ചെമ്മാട് ബസ് സ്റ്റാന്റ് മുതൽ പത്തൂർ വരെയും, കോഴിക്കോട് റോഡിലെയും അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഈ ഭാഗങ്ങളിൽ സ്വകാര്യകാറുകളും, മറ്റു വാഹനങ്ങളും സ്ഥിരമായി പാർക്ക് ചെയ്യുന്നത് വാഹന തിരക്ക് വർദ്ധിക്കാൻ കാരണമാണെന്നും ചെമ്മാട് ഭാഗത്ത് നിന്നും ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകളിലേക്ക് പാരലൽ സർവ്വീസ് നടത്തുന്നത് പൂർണമായും നിർത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
ജില്ലാ കളക്ടർ, ആർടിഒ, പോലീസ് സൂപ്രണ്ട്, സ്റ്റേഷൻ ഹൗസ് ഓഫിസർ, ജോ. ആർ ടി ഒ എന്നിവർക്ക് പരാതി നൽകി. മലപ്പുറത്ത് തിങ്കളാഴ്ച നടത്തുന്ന ധർണ്ണ സമരത്തിൽ തിരൂരങ്ങാടി താലൂക്കിലെ മുഴുവൻ ബസ് ഉടമകളെയും പങ്കെടുപ്പിക്കാനും തീരുമാനിച്ചു
യോഗത്തിൽ ഓർഗനൈസേഷൻ താലൂക്ക് പ്രസിഡണ്ട് നാസർ മലയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പികെ മൂസ ഉൽഘാടനം ചെയ്തു മുഖ്യ രക്ഷാധികാരി കൊണ്ടണത്ത് ബീരാൻ ഹാജി, ജില്ലാ ഭാരവാഹികമായ മുസ്തഫ കളത്തുംപടിക്കൽ, എം സി കുഞ്ഞിപ്പ,വാക്കിയത്ത് കോയ, എം ദിനേശ് കുമാർ ഇക്ബാൽ ഫിനൂസ്, റാഫി കുക്കുടുസ്, എം സി ആഷിക്, അജയൻ വേങ്ങര എന്നിവർ പ്രസംഗിച്ചു
ഭാരവാഹികൾ
പ്രസിഡണ്ട് - നാസർ മലയിൽ, ജനറൽ
സെക്രട്ടറി - ഇക്ബാൽ ഫിനൂസ്, ജോ. സെക്രട്ടറി അജയൻ, റഫീഖ് മർഹബ, ഷാജി കോൺടെസ, യാക്കൂബ് എക്സ്പ്, ട്രഷറർ: ആഷിഖ് എംസി, മുഖ്യ രക്ഷാധികാരി കൊണ്ടാണത്ത് ബീരാൻ ഹാജി എന്നിവരെ തിരഞ്ഞെടുത്തു
സി. മുഹമ്മദ് മാഷ്, ബഷീർ കൊണ്ടോട്ടി,അജയൻ വേങ്ങര നന്ദിയും പറഞ്ഞു
Post a Comment
Thanks