തിരൂരങ്ങാടി: പനമ്പുഴ റോഡിലെ തൈക്കാടൻ റുഖിയ(78) യെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടിയിൽ കർമസമിതി രൂപവത്കരിച്ചു.
ജൂൺ 21-ന് ഉച്ചയോടെയാണ് വടക്കെതല മൊയ്തീനിന്റെ ഭാര്യ റുഖിയയെ പനമ്പുഴ റോഡിലെ വീട്ടിൽനിന്ന് കാണാതായത്. പോലീസും നാട്ടുകാരും സന്നദ്ധപ്രവർത്തകരും പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും അവർക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിരുന്നില്ല.
പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ടാണ് തിങ്കളാഴ്ച ബഹുജന കൺവെൻഷൻ ചേർന്ന് കർമസമിതി രൂപവത്കരിച്ചത്. ഭാരവാഹികൾ: എം.കെ. ബാവ(ചെയർ.), കെ.ടി. മുഹ്‌യുദ്ദീൻ (കൺ.).

Post a Comment
Thanks