പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ മേൽപാലത്തിനു സമീപത്ത് നിന്ന് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. റെയിൽവേ ഓവർ ബ്രിഡ്‌ജ് താഴെ ബ്രിഡ്‌ജിന്റെ അടിഭാഗത്ത് ഭിത്തിയോട് ചേർന്ന് ഉദ്ദേശം 95 സെൻറീമീറ്റർ നീളത്തിൽ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടിയാണ്
കണ്ടെത്തിയത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസി: എ ക്സൈസ് ഇൻസ്പെക്ടർ കെ.എസ്.സുർജിതും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തു.
റൈഡ് പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ് . പി, സിവിൽ എക്സൈസ് ഓഫീസർമാരായ സമേഷ് കെ, യൂസഫ് ടി, അഭിലാഷ് സി എം എന്നിവരും പങ്കെടുത്തു
إرسال تعليق
Thanks