തിരൂരങ്ങാടി: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പത്ത് ഡി ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ തയാറാക്കിയ 'അമ്മ' എന്ന പതിപ്പിൻ്റെ പ്രകാശന ചടങ്ങ് നിർവഹിച്ചു.
ചടങ്ങിൻ്റെ ഉദ്ഘാടനം പ്രധാന അധ്യാപകൻ മുഹിയുദ്ദീൻ നിർവഹിച്ചു. പതിപ്പ് എഡിറ്റർ ലിയ ഏറ്റുവാങ്ങി. സദഫ് സ്വാഗതം പറഞ്ഞു.ആമിന അരീക്കൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.നേഹ മുഖ്യ പ്രഭാഷണം നടത്തി.
ഫാദിലും ഷമീം റോഷനും ഗാനമവതരിപ്പിച്ചു. അധ്യാപകരായ രാജേഷ്, അബൂബക്കർ സിദ്ധീഖ്, അൻഫാസ്, സാലിം ,രമ്യ, ഷബീറ, നിസാർ ഫൈസി എന്നിവരും വിദ്യാർഥികളായ റിഹാൻ, അബ്ദുറഹ്മാൻ എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു, മൻഹ നന്ദി പ്രസംഗം നടത്തി.
إرسال تعليق
Thanks