മുതുവല്ലൂർ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾ ഉത്പാദിപ്പിച്ച വിവിധ ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു


മുതുവല്ലൂർ: സമഗ്രത പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ഏറനാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി മുതുവല്ലൂർ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾ ഉത്പാദിപ്പിച്ച വിവിധ ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനം എടവണ്ണപ്പാറ ട്രോമാകെയർ യൂണിറ്റ് അംഗങ്ങൾക്ക് നല്‍കി മഞ്ചേരി DLSA (സീനിയർ ഡിവിഷൻ) സിവിൽ ജഡ്ജ് ഷാബിർ ഇബ്രാഹിം നിർവഹിച്ചു. മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബുരാജ്  അധ്യക്ഷത വഹിച്ചു. 

NC. അഷ്റഫ്  (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), നജ്മ ബേബി( ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഷിബു അക്കര പറമ്പിൽ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ആരിഫ വാർഡ് മെമ്പർ, നാണിയാപു മെമ്പർ, കരിം എളമരം (വോയിസ് ഓഫ് ഡിസേബിൾഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് ), വോയിസ് ഓഫ് ഡിസേബിൾഡ് സ്റ്റേറ്റ് കോഡിനേറ്റർ അനീഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് ബീരാൻകുട്ടി, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അബ്ദുൽ റഷീദ്, BRC പിടിഎ പ്രസിഡണ്ട് ഉമ്മുൽ ഹസനത്ത്, കുടുംബശ്രീ ADS മെമ്പർമാർ, ബഷീർ മാഷ് (സ്പെഷ്യൽ എഡ്യൂക്കേറ്റർ) തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു. രക്ഷിതാക്കൾ, BRC സ്റ്റാഫുകൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സിഡിഎസ് പ്രസിഡന്റ് ഷഹർ ബാനു സ്വാഗതവും BRC ടീച്ചർ സുജ നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post