രക്ഷാകരങ്ങൾക്ക് ആദരം


പൊന്നാനി : കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയുടെ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ സ്കൂൾ ബസിൽ തീ പടർന്നപ്പോൾ അവസരോചിത ഇടപെടൽ നടത്തി രക്ഷാപ്രവർത്തനം നടത്തിയ ബസ് ഡ്രൈവർ അക്ബർ, ആയ പുഷ്പലത എന്നിവരെ ആൾ കേരള ബഡ്‌സ് സ്കൂൾ & ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ സ്റ്റാഫ്‌ യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു.

യൂണിയൻ ജില്ലാ സെക്രട്ടറി മുബഷിർ മാഷ് പരിപാടി ഉദ്‌ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി മുജീബ് റഹ്‌മാൻ മാഷ് അധ്യക്ഷത വഹിച്ചു.പരിവാർ ജില്ലാ വൈസ് പ്രസിഡന്റും പി ടി എ പ്രസിഡന്റ്റുമായ റഷീദ് പൊന്നാനി,ബഡ്‌സ് അധ്യാപിക പ്രവീണ, എക്സിക്യൂട്ടീവ് അംഗങ്ങളായ സിന്ധു ടീച്ചർ,ഷംസു മാഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.ഉപഹാരം ഡ്രൈവറിനു വേണ്ടി പി ടി എ പ്രസിഡന്റും,ആയ പുഷ്പലതയും 
ഏറ്റുവാങ്ങി.പരിപാടിക്ക് നിത്യ ടീച്ചർ നന്ദി പറഞ്ഞു.

Post a Comment

Thanks

Previous Post Next Post