മമ്പുറം മഖാമിൽ വെള്ളം കയറി ; പ്രചരിക്കുന്ന വീഡിയോ വ്യാജം.


തിരൂരങ്ങാടി: പ്രമുഖ തീർത്ഥാടന കേന്ദ്രമായ മമ്പുറത്ത് കാലവർഷം മൂലം കടലുണ്ടി പുഴ നിറഞ്ഞ് കവിഞ്ഞ് മമ്പുറം മഖാമിലും പരിസരത്തും വെള്ളം കയറിയ നിലയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു.

 സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ  പഴയതാണ്. 2019 ൽ ഉണ്ടായ പ്രളയത്തിേലെതാണ് ഇപ്പോൾ പ്രചരിക്കുന്നത്. മമ്പുറം മഖാമിൽ ശക്തമായ മഴയെ തുടർന്ന് വെള്ളം ഒഴുകി മഖാമും പരിസരവും വെള്ളം കെട്ടി നിൽക്കുന്ന രീതിയിലുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. 

മമ്പുറം മഖാമിൽ തീർത്ഥാടനത്തിന് യാതൊരു തടസ്സവുമില്ലെന്നും പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും മമ്പുറം മഖാം മാനേജർ അറിയിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66



Post a Comment

Thanks

أحدث أقدم
Moonniyur Vartha