വീണ്ടും നിപ, 14കാരന്‍റെ പുനെ ഫലവും പോസിറ്റീവ്



എല്ലാവരും മാസ്‌ക് ധരിക്കണം. 


24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു 


 കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇതിനായി മുപ്പത് റൂമുകൾ തയ്യാറാക്കി 


ആശുപത്രിയുടെ മറ്റ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത് 


 കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 14 കാരന് നിപ സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിലേക്ക് അയച്ച സാംപിൾ ഫലം പോസിറ്റീവായി. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ പരിശോധിച്ച ഫലം പുറത്തു വന്നപ്പോഴും പോസിറ്റീവായിരുന്നു. പുനെയിലെ ഫലം വന്നതോടെയാണ് നിപ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്.


മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് ചികിത്സയിലുള്ളത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ നില അതീവ ​ഗുരുതരമാണെന്നു ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലാണ്.


സംസ്ഥാനത്ത് സാമ്പിളുകൾ എടുത്ത് നടത്തിയ പരിശോധനകൾ പോസിറ്റിവാണെന്ന് വീണാ ജോർജ് പറഞ്ഞു. സ്വീകരിക്കേണ്ടതായ എല്ലാ നടപടി ക്രമങ്ങളും എടുത്തിട്ടുണ്ട്. നിപയ്ക്കുള്ള മരുന്നായ മോണോ ക്ലോണോ ആന്റിബോഡി പുനെയിൽ നിന്ന് നാളെ എത്തിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇതിനായി മുപ്പത് റൂമുകൾ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രിയുടെ മറ്റ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ഐസൊലേഷനിലാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായും മന്ത്രി പറഞ്ഞു.


ഭയം വേണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കണം. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമാണെന്നും വീണാജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുമായി സമ്പർക്കമുള്ള ഒരാൾക്ക് പനി ബാധിച്ചിട്ടുണ്ട്. അയാൾ നിരീക്ഷണത്തിലാണ്. വൈറൽ പനിയാണെങ്കിലും സ്രവം ശേഖരിച്ചതായി മന്ത്രി പറഞ്ഞു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha